നാലാം ദിവസവും വൈദ്യുതിയില്ലാതെ മലപ്പുറം കളക്ട്രേറ്റിലെ ഓഫീസുകൾ.കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇന്‍ഫോര്‍മേഷന്‍ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെസ്ഈ ബി ഊരിയത്. ജീവനക്കാര്‍ തന്നെ കയ്യില്‍ നിന്ന് പണമെടുത്ത ബില്ലടച്ചതോടെ ചില ഓഫീസുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇന്‍ഫോര്‍മേഷന്‍ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെസ്ഈ ബി ഊരിയത്. 20000 ത്തോളം രൂപയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കുടിശ്ശിക. ഇത് അടച്ചിട്ടില്ല.സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്റെ കുടിശ്ശിക 6247 രൂപയാണ്. ഇതിൽ പകുതി അടച്ചു. പകുതി ഈ മാസം പത്തിന് അടയ്ക്കുമെന്ന് ഉറപ്പു നല്കിയതിനാല് കണക്ഷന് പുനസ്ഥാപിച്ചു. 5212 രൂപ കുടിശ്ശികയുള്ള പിഡബ്ലുഡി ഓഫീസില്‍ വെളിച്ചം എത്തിയിട്ടില്ല. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസില്‍ ജീവനക്കാര്‍ തന്നെ സ്വന്തം കയ്യില്‍ നിന്നും പണമടച്ച് വൈദ്യുതി ബന്ധം പുന്ഥാപിച്ചു.
നാലാം ദിവസവും വൈദ്യുതിയില്ലാതെ മലപ്പുറം കളക്ട്രേറ്റിലെ ഓഫീസുകൾ .
