തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ ലോക് സഭയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്ന് മഹുവ. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും മഹുവയുടെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
നിയമനടപടിക്കൊരുങ്ങി മഹുവ മൊയ്ത്ര
