ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിര്‍മ്മിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത ‘മഹല്‍-ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി. ഉണ്ണി നായര്‍, ഷഹീന് സിദ്ദിഖ് എന്നിവര്‍ക്കു പുറമെ ലാല്‍ ജോസ്, അബു വളയംകുളം, നാദി ബക്കര്‍, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേണ്‍ പ്രഭാകരന്, രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അര്ജുന് പരമേശ്വര്‍, ഷാജഹാന് കെ. പി. എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. മെയ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം, ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ അവാര്‍ഡും ലഭിച്ചിരുന്നു.
‘മഹല്‍-ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ ടീസര്‍
