സാമന്ത റൂത്ത് പ്രഭു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ശുഭ’ത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രാലാല മൂവിംഗ് പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ഹൊറര്‍ കോമഡി ചിത്രത്തില്‍ അവര്‍ ഒരു രസകരമായ അതിഥി വേഷത്തില്‍ സാമന്തയും എത്തുന്നുണ്ട്. 2 മിനിറ്റ് 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വീട്ടിലെ സ്ത്രീകള്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നതോടെ പ്രേത ബാധ കൂടിയത് പോലെയാകുന്നു. പുരുഷന്മാര്ക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. ട്രെയിലറിന്റെ അവസാനം, സാമന്ത അവതരിപ്പിക്കുന്ന ഒരു മാതയോട് പുരുഷന്മാര്ക്ക് എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്നു. അവര്‍ എല്ലാവരും മരിക്കുമെന്ന് അവള് നാടകീയമായി ആംഗ്യം കാണിക്കുന്നു. ഒപ്പം ഇതേ സമയം റിലീസ് ഡേറ്റും എഴുതി കാണിക്കുന്നു. പ്രവീണ്‍ കന്ഡ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസന്ത് മാരിഗന്തിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഷോര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. മെയ് 9നാണ് ശുഭം തീയറ്ററില്‍ എത്തുന്നത്. ട്രാലാല മൂവിംഗ് പിക്ചേഴ്സുമായി രംഗത്തേക്ക് ചുവടുവയ്ക്കുന്ന സാമന്ത മാ ഇന്തി ബംഗാരം എന്ന ചിത്രവും നിര്‍മ്മിക്കുന്നുണ്ട്, അതില്‍ സാമന്ത പ്രധാന വേഷത്തിലാണ് എത്തുന്നത്.
സാമന്ത നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ശുഭം’ ട്രെയിലര്‍
