റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടര്‍ 350ന്റെ 2025 മോഡല്‍ വിപണിയില്‍. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില ബേസ് മോഡലിന്റെ വില 1.49 ലക്ഷം രൂപയും മിഡ് മോഡലിന്റെ വില 1.76 ലക്ഷം രൂപയും ടോപ് മോഡലിന്റെ വില 1.81 ലക്ഷം രൂപയുമാണ്. റിയര്‍ സസ്പെന്‍ഷനിലാണ് ഏറ്റവും അധികം മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ലീനിയര്‍ സ്പ്രിങ്ങിന് പകരം പ്രോഗ്രസീവ് നല്‍കിയിരിക്കുന്നത്. കൂടാതെ എക്സ്ഹോസ്റ്റിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു, ഇതേ തുടര്‍ന്ന് ഗ്രൗണ്ട് ക്ലിയറന്‍സ് 10 എംഎം ഉയര്‍ന്നിട്ടുണ്ട്. റീഡിസൈന്‍ഡ് സീറ്റാണ് നല്‍കിയിരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചും എല്‍ഇഡി ഹെഡ്ലാംപും സി ടൈപ്പ് ചാര്‍ജിങ് പോര്‍ട്ടും പുതിയ മോഡലിലുണ്ട്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 349 സിസി എയര്‍കൂള്‍ഡ് എന്ജിന് തന്നെയാണ്. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 വിപണിയില്‍
