3 40

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മാതാവ് എ വി അനൂപിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്. നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. ‘നീക്കം’ നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം. നിര്‍മാണക്കരാര്‍ ലംഘനവും സന്ദീപ് സേനന്‍ നല്‍കിയ ചെക്ക് മടങ്ങിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്നു. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രവും ദിലീപിന്റെ 152-ാമത്തെ ചിത്രവുമാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *