അയോദ്ധ്യയില്‍ ശ്രീരാമ പ്രതിഷ്ഠ നടത്തുന്ന ദിവസം രാമനാപം ജപിക്കണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ സൈബര്‍ ആക്രമണം നേരിട്ട കെ എസ് ചിത്രയ്ക്കെതിരെ മധുപാല്‍ രംഗത്ത് എത്തി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും, വ്യാജ പ്രചരണത്തില്‍ സംസ്ഥാന ഡിജിപിക്ക് താൻ പരാതി നല്‍കിയിട്ടുണ്ടെന്നും മധുപാല്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ വക്താവ് ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ വിഷയവുമായി യാതൊരു ബന്ധമില്ലാഞ്ഞിട്ടും എന്റെ പേര് വലിച്ചിഴയ്ക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപട്ടതിനെ തുടര്‍ന്ന് പിന്നീട് പരാമര്‍ശങ്ങളുണ്ടായില്ലെന്നും മധുപാല്‍ പറഞ്ഞു.
വ്യാജ പ്രചരണത്തില്‍ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മധുപാല്‍
