ഇടവേളക്ക് ശേഷം അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസിന് എത്തുന്നു. ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന് സാഹിര്‍ ആണ് നായകന്. നായിക നമിത പ്രമോദ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടില്‍, ആര്യ (ബഡായി), ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രുതി ജയന്, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന് ജക്സന് ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം-ഔസേപ്പച്ചന്.
‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസിന്
