ജര്‍മ്മന്‍ ആഡംബര വാഹന ബിഎംഡബ്ല്യു ഇന്ത്യ പുതിയ എം340ഐ എക്സ് ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 74.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സെഡാന്റെ ഏറ്റവും പുതിയ പതിപ്പ് ചെന്നൈ ആസ്ഥാനമായുള്ള ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. ബിഎംഡബ്ല്യുവിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പെര്‍ഫോമന്‍സ് സെഡാനാണ് എം340ഐ എക്സ് ഡ്രൈവ്. പുതിയ എം340ഐ എക്സ് ഡ്രൈവ് ആര്‍ട്ടിക് റേസ് ബ്ലൂ, ദ്രാവിറ്റ് ഗ്രേ, ഫയര്‍ റെഡ് മെറ്റാലിക്, ബ്ലാക്ക് സഫിയര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മെറ്റാലിക് പെയിന്റ് സ്കീമുകളില്‍ വാഹനം ലഭ്യമാണ്. 2998 സിസി സ്ട്രെയിറ്റ്-സിക്സ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ യൂണിറ്റിന് 371 ബിഎച്പി കരുത്തും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. വെറും 4.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
എം340ഐ എക്സ് ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍
