ധനുഷ് നായകനായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് ‘കര’. ‘പോര്‍ തൊഴില്‍’ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കണ്ണമ്മ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടും ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
ധനുഷ് നായകനായ ‘കര’യിലെ ലിറിക്കല്‍ വീഡിയോ
