1 17

പ്രമുഖ വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീറ്റെയ്ല്‍ നടപ്പു വര്‍ഷത്തെ മൂന്നാം പാദത്തില്‍ 3.6 കോടി ഡോളറിന്റെ (ഏകദേശം 319 കോടി രൂപ) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 2.4 ശതമാനമാണ് വര്‍ധന. ഇക്കാലയളവില്‍ വരുമാനം രണ്ട് ശതമാനം ഉയര്‍ന്ന് 189 കോടി ഡോളറിലെത്തി (ഏകദേശം 16,778 കോടി രൂപ). മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി 7.5 ശതമാനം ലാഭവര്‍ധനയോടെ 1,447 കോടി രൂപയുടെ (163 മില്യണ്‍ ഡോളര്‍) ലാഭം നേടി. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ (6 ബില്യണ്‍ ഡോളര്‍) വരുമാനമാണ് നേടിയത്. എബിറ്റ്ഡ മാര്‍ജിന്‍ 5,301 കോടി രൂപയായി (598 മില്യണ്‍ ഡോളര്‍) ഉയര്‍ന്നു. മൂന്നാം പാദത്തില്‍ 33.6 ശതമാനം അധികവളര്‍ച്ച ലുലു ഇ കൊമേഴ്സിനുണ്ട്. പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്സിനും 6.2 ശതമാനത്തിന്റെ മികച്ച വളര്‍ച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാദത്തില്‍ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യണ്‍ ഡോളര്‍) മൊത്ത വരുമാന വര്‍ധന ലഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *