ചുരുക്കം സിനിമകള്‍ കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് തെന്നിന്ത്യയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോള്‍ ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ സംവിധായകന് അരുണ്‍ മാതേശ്വറിന്റെ അടുത്ത ചിത്രത്തില്‍ ലോകേഷ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി തായ്ലന്ഡില് തീവ്രമായ ആയോധനകലാ പരിശീലിനത്തിലാണ് താരമിപ്പോള്‍. മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുണ്‍ ചെയ്യാനിരുന്നത്. എന്നാല്‍ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തില്‍ ലോകേഷിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്റെ ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. അതേസമയം, ലോകേഷ് കനകരാജ് – രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് കൂലി.
ലോകേഷ് കനകരാജ് നായകനായി എത്തുന്നു
