കേരളത്തിലെ ആദ്യ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കി നടന് ജയസൂര്യ. മകന് അദ്വൈതിനു വേണ്ടിയാണ് ഈ ഹോട്ട് ഹാച്ച് സ്വന്തമാക്കിയത്. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഫോക്സ്വാഗനിന്റെ ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയും ജയസൂര്യ തന്നെ. ഇന്ത്യയിലേക്ക് ഫോക്സ്വാഗന് അനുവദിച്ചത് 250 ഗോള്ഫുകളാണ്, ആദ്യ ബാച്ചില്‍ 150 എണ്ണം മാത്രം, അതില്‍ ആദ്യത്തേത് സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഇരട്ടി സന്തോഷമുണ്ട്” അദ്വൈത് പറയുന്നു. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഫോക്സ്വാഗന് ഇന്ത്യയുടെ ഏറ്റവും കരുത്തന് മോഡലാണ് ഗോള്‍ഫ് ജിടിഐ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് എക്സ്ഷോറൂം വില 52.99 ലക്ഷം രൂപയാണ്.
ആദ്യ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കി നടന് ജയസൂര്യ
