എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികള്‍ ശമ്പളപ്രശ്നത്തെച്ചൊല്ലി സമരത്തില്‍. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ആറുജില്ലകളിലേക്കുള്ള എല്‍.പി.ജി. വിതരണം മുടങ്ങി. ശമ്പളംവെട്ടിക്കുറച്ചു, ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. ലോഡിങ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയതോടെ 180-ഓളം ലോറികള്‍ കുടുങ്ങിക്കിടക്കുകയാണ്. സമരം ഒത്തുതീര്‍പ്പായാല്‍ മാത്രമേ ലോഡ് കയറ്റുകയുള്ളൂ എന്നാണ് തൊഴിലാളികള്‍ അറിയിക്കുന്നത്. തൊഴിലാളികളുമായി ചര്‍ച്ച നടക്കുകയാണ്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികള്‍ സമരത്തില്‍
