ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെന്ന് സൂചന നൽകി മുസ്ലിം ലീഗ്. കെ സുധാകരൻ തന്നെയാണ് പരാമർശത്തെക്കുറിച്ച് വിശദീകരിയ്ക്കേണ്ടതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. .സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കാത്തിരുന്നു കാണാം. ഇപ്പോൾ കൂടുതലായൊന്നും പറയാനില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ തർക്കമടക്കം സർക്കാരിനെതിരായ പല വിഷയങ്ങളിലും ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് പുതിയ തർക്കം.
ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് അതൃപ്തി
