Posted inവിനോദം

‘കാട്ടാളന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ‘കാട്ടാളന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി നില്‍ക്കുന്ന പെപ്പെയെ ആണ് ഫസ്റ്റ് ലുക്കിലുള്ളത്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നല്‍കുന്നുണ്ട്. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്നു. വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന […]

Posted inഓട്ടോമോട്ടീവ്

പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ ഹൈഡ്രജന്‍ എന്‍ജിനില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്‌സ്‌ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

Posted inപുസ്തകങ്ങൾ

ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാന്‍ എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍. കമ്പ്യൂട്ടര്‍വത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. കണ്‍മുമ്പില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവര്‍ദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇതിലൂടെ. ‘ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍’. ബെന്നി ബഹനാന്‍. കറന്റ് ബുക്‌സ്. വില 270 രൂപ.

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യത്തിനായി ഈ വിത്തുകള്‍ കഴിക്കാം

വയറു ശരിയായാല്‍ പകുതി അസുഖവും മാറുമെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടില്ലേ, അത് വെറുതെയല്ല. തലച്ചോറ്, രോഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടല്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടല്‍ പ്രശ്‌നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ തടയാനും മൂന്ന് തരം വിത്തുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. വിത്തുകള്‍ പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ്. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനും നിയമ മന്ത്രി പി രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു.   മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മട്ടാഞ്ചേരി- വില്ലിംഗ്ടൺ ഐലൻ്റ് ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മട്ടാഞ്ചേരി- വില്ലിംഗ്ടൺ ഐലൻ്റ് ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റുമെന്ന് മുഖ്യമന്ത്രി.കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു നിർണ്ണായക ചുവടുവെപ്പാണ് വാട്ടർ മെട്രോ. യാത്രാ സംവിധാനങ്ങൾ ഒരുക്കുക എന്നതിനൊപ്പം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂർണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുകയാണ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 11, ശനിയാഴ്ച

◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇ ഡി സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. ലൈഫ് മിഷന്‍ കേസില്‍ 2023ലാണ് ഇ ഡി സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് സമന്‍സിന് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരുന്നത്. അതേസമയം, വിഷയത്തില്‍ ഇ ഡിയുടെ തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് വിവരം. ◾https://dailynewslive.in/ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയ വിവരം രഹസ്യമാക്കി വെച്ചതില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി. […]

Posted inബിസിനസ്സ്

ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ ലിസ്റ്റിംഗ് 13ന്

ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍ ഐപിഒയുടെ അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് പ്രതീക്ഷകളിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചനകള്‍ അനുസരിച്ച് ടാറ്റാ ക്യാപിറ്റല്‍ ഐപിഒ ലിസ്റ്റിംഗ് ദിവസം വലിയ മുന്നേറ്റത്തിന് സാധ്യതയില്ലെങ്കിലും, സ്ഥിരതയാര്‍ന്ന തുടക്കമായിരിക്കും നല്‍കുക എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഐപിഒയുടെ ഉയര്‍ന്ന വിലയായ 326 രൂപയെ അപേക്ഷിച്ച്, ഗ്രേ മാര്‍ക്കറ്റില്‍ ഓഹരികള്‍ 5 രൂപ മുതല്‍ 7 രൂപ വരെ പ്രീമിയത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് […]

Posted inടെക്നോളജി

ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി നോക്കിയ

നോക്കിയ ബ്രാന്‍ഡഡ് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ എച്ച്എംഡി ഇന്ത്യയില്‍ ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണ്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടച്ച് 4ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും ലോകത്ത് നിന്ന് സമതുലിതമായ അനുഭവം ടച്ച് 4ജി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 320ഃ240 പിക്‌സല്‍ റെസല്യൂഷനുള്ള 3.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. വീഡിയോ കോളുകള്‍ക്കുള്ള പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ്പ്രസ് ചാറ്റ് […]