ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ് മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി
ഷാഫി പറമ്പിൽ എം പിക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍ സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കും. അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല എന്ന പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ ഒരു കുട്ട പൂവ് പോലീസുകാർക്ക് നൽകട്ടെയെന്നും കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല എന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യും […]
ശബരിമല സ്വര്‍ണ കൊള്ള കേസ് അന്വേഷണത്തിനായി ഇഡിയും
ശബരിമല സ്വര്‍ണ കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. അതേസമയം, ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറിൽ 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ എട്ടാം പ്രതിയായി ചേർത്തു. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകും
ഹൈക്കോടതി അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. അതേസമയം കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. […]
അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് എ പത്മകുമാര്‍
ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിൽ പ്രതികരിക്കുകയായിരുന്നു പത്മകുമാര്‍. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് പൂട്ടിപ്പോയശേഷം വീട്ടിൽ മോഷണം […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 12, ഞായറാഴ്ച
◾https://dailynewslive.in/മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ ആരോപണവുമായി സ്വപ്ന സുരേഷ്. പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്കിലുള്ള പ്രതികരണം.. 2018ല്‍ യുഎഇ കൗണ്‍സില്‍ ജനറല്‍ ‘ക്യാപ്റ്റന്റെ’ ഔദ്യോഗിക വസതി സന്ദര്‍ശിച്ചപ്പോള്‍ മകനെ കൗണ്‍സില്‍ ജനറലിനെ പരിചയപ്പെടുത്തിയെന്നും യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വാങ്ങുന്നതിന് മകനെ സഹായിക്കണമെന്ന് ‘ക്യാപ്റ്റന്‍’ ആവശ്യപ്പെട്ടെന്നും സ്വപ്ന കുറിപ്പില്‍ പറയുന്നു. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം […]
അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്
അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും ആരംഭിച്ചു. 4,000ത്തിൽ ഏറെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണകൂടം നടപടികള്‍ ആരംഭിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍
അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍. താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്. പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്‌ലിമ ‘എക്സി’ൽ കുറിച്ചു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുറവ്
ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ ഇടിവാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറയുന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൊത്തം അറ്റ നിക്ഷേപം 30,422 കോടി രൂപയായി കുറഞ്ഞു. ഓഹരി […]
‘സര്‍വ്വം മായ’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സര്‍വ്വം മായ’യുടെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണെന്ന് ടീസര്‍ […]
