Posted inവിനോദം

‘രാവണപ്രഭു’ ആദ്യ ദിവസം നേടിയത് 70 ലക്ഷം

‘രാവണപ്രഭു’ റീ-റിലീസ് ചെയ്ത തിയേറ്ററുകളിലൊക്കെ ഉത്സവത്തിന്റെ പ്രതീതിയാണ്. വന്‍ സ്വീകരണാണ് രാവണപ്രഭുവിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 70 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മംഗലശ്ശേരി നീലകണ്ഠനായും മകന്‍ എംഎന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം വീണ്ടുമെത്തിക്കുന്നത് മാറ്റ്നി നൗ ആണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ മാറി ഡയലോഗുകളും പാട്ടുകളുമെല്ലാം തീയേറ്ററില്‍ വന്‍ കയ്യടികളോടെയാണ് […]

Posted inവിനോദം

ഹൃത്വിക് റോഷനൊപ്പം പാര്‍വതി തിരുവോത്ത്

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് […]

Posted inഓട്ടോമോട്ടീവ്

കൂടുതല്‍ വില്‍പനയുള്ള എംപിവിയായി എര്‍ട്ടിഗ

ന്ത്യയിലെ എംപിവി വിഭാഗത്തില്‍ മാരുതി സുസുക്കി എര്‍ട്ടിഗ വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിച്ചിരിക്കുന്നു. 2025 സെപ്റ്റംബറില്‍ കമ്പനി 12,115 യൂണിറ്റ് എര്‍ട്ടിഗ വിറ്റഴിച്ചു, ഇത് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ എംപിവിയായി മാറി. സിഎന്‍ജി, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. 103 ബിഎച്പി കരുത്തും 136.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഗസീരീസ് ഡ്യുവല്‍ ജെറ്റ് എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്. പെട്രോള്‍ വേരിയന്റിന് ഏകദേശം 20.5 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമതയുണ്ട്. അതേസമയം സിഎന്‍ജി […]

Posted inപുസ്തകങ്ങൾ

ചൂണ്ടക്കാരി

ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തില്‍ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതല്‍ ജാരചിന്തകള്‍വരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നില്‍ക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകള്‍ക്ക് അത്രമേല്‍ ജൈവികമായ സ്വഭാവം നല്‍കുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് ഈ കഥകളിലൂടെ കാണിച്ചുതരുന്നത്. ‘ചൂണ്ടക്കാരി’. റീന പി. ജി. ഡിസി ബുക്‌സ്. വില 198 രൂപ.

Posted inആരോഗ്യം

രാത്രിയില്‍ നല്ല ഉറക്കത്തിനായി ഇത് പരീക്ഷിക്കാം

രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവന്ന ലൈറ്റുകള്‍ക്ക് കൂടുതല്‍ തരംഗദൈര്‍ഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയില്‍ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇനി രാത്രി ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം, പുലര്‍ച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ […]

Posted inലേറ്റസ്റ്റ്

ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ

ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം തനിക്ക് ഭയമില്ലെന്നാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. അതേ സമയം, ആർജെഡി എംഎൽഎമാർ ബിജെപിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Posted inലേറ്റസ്റ്റ്

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച്  ഡോണൾഡ് ട്രംപ്

ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച്  ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ.

Posted inലേറ്റസ്റ്റ്

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകുന്നു. നമ്മുടെ നാട്ടിൽ ഒരു കാലത്തും നടക്കില്ല,ഇങ്ങനെയായിപ്പോയി ഈ നാട് എന്ന് പൊതുജനങ്ങൾ കരുതിയ പല വികസന പദ്ധതികളും നടപ്പിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്.