റോഷന്‍ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അകലുന്നു മെല്ലെ നനവുള്ള മേഘം ‘എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നല്‍കിയത് ബേസില്‍ സി.ജെ യാണ് . പാടിയിരിക്കുന്നത് സൂരജ് സന്തോഷ്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തില്‍ റോഷന്‍, സെറിന്‍ എന്നിവരെ കൂടാതെ നന്ദു, ആനന്ദ് മന്മഥന്‍, ജിയോ […]
അപ്ഡേറ്റ് ചെയ്ത ബൈക്കുകളുമായി കാവസാക്കി
2026 മോഡല്‍ വര്‍ഷത്തിലേക്ക് ജപ്പാനിലെ ജനപ്രിയ നിന്‍ജ 250, ഇസെഡ്250 മോഡലുകളെ കാവസാക്കി അപ്ഡേറ്റ് ചെയ്തു. ഇത്തവണ സാങ്കേതിക മാറ്റങ്ങളൊന്നുമില്ലെങ്കിലും, ബൈക്കുകള്‍ക്ക് ചില പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. രണ്ട് ബൈക്കുകളും 2025 നവംബര്‍ മുതല്‍ ജാപ്പനീസ് വിപണിയില്‍ ലഭ്യമാകും. നിന്‍ജ 250 2025 മോഡലിന് ജപ്പാനില്‍ 726,000 യെന്‍ ആണ് വില. ഇത് ഏകദേശം 4.37 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഇസെഡ്250 2025 മോഡലിന് ജപ്പാനില്‍ 704,000 യെന്‍ (ഏകദേശം 4.24 ലക്ഷം ഇന്ത്യന്‍ […]
തുഞ്ചന്‍ പറമ്പിലെ ബ്ലീച്
ഈ സമാഹാരം (സംഹാരം?) വായിച്ചു കഴിഞ്ഞിട്ട് അല്‍പം പോലും ചിരി വരാത്തവര്‍ ഇക്കിളിപ്പെടുത്താന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കി ഒന്ന് ചിരിക്കണേ. അതിന് വരുന്ന ചെലവ് ഞാനേറ്റു. ഈ സ്വഭാവത്തിലുള്ള എന്റെ ആദ്യത്തെ പുസ്തകമാണിത്. ‘തുഞ്ചന്‍ പറമ്പിലെ ബ്ലീച്’. രണ്ടാം പതിപ്പ്. എം.എന്‍ കാരശ്ശേരി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.
സിങ്കിന്റെ അഭാവം ഉണ്ടായാല്‍ ആദ്യം കാണുന്നത് ചര്‍മത്തില്‍
ശരീരത്തില്‍ അവശ്യം വേണ്ട ഒരു ധാതുവാണ് സിങ്ക്. കോശവളര്‍ച്ചയ്ക്ക് സഹായിക്കുക വഴി ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ സിങ്ക് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇന്‍ഫ്‌ലമേഷന്‍ നിയന്ത്രിക്കാനും മുറിവ് ഉണക്കാനും സിങ്ക് സഹായിക്കും. ശരീരത്തില്‍ സിങ്കിന്റെ അഭാവം ഉണ്ടായാല്‍ ചര്‍മത്തിലാകും ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. സിങ്ക് സപ്ലിമെന്റ് കഴിക്കുന്നതിലൂടെയും ഭക്ഷണത്തില്‍ മാറ്റം വരുത്തുക വഴിയും സിങ്കിന്റെ അഭാവം തടയാനും ലക്ഷണങ്ങളകറ്റാനും ആരോഗ്യമുള്ള ചര്‍മം വീണ്ടെടുക്കാനും കഴിയും. വായ, കൈകള്‍, കാല്‍പ്പാദങ്ങള്‍ […]
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകർത്താക്കളും 5 വയസു വരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ […]
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ദേവൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ദേവൻ. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും സ്വർണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണ്വും വേർതിരിച്ചു. 989 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇതിൽ പകുതി സ്വർണം മാത്രമാണ് പൂശിയത്. 404.8 ഗ്രാം സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണവും കൈമാറി. പിന്നീട് 474.9 […]
ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ല, മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും പിപി ചിത്തരഞ്ചൻ എംഎൽഎ
ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ല, മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ് ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് ടിപി രാമകൃഷ്ണൻ
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും നഷ്ടപ്പെട്ടത് ഒരു തരി പൊന്നാണെങ്കിലും അത് വീണ്ടെടുക്കുമെന്നും ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. സംഭവത്തിൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎസ്സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി
കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം ഹോട്ട് ടാപ്പിങ്ങിലൂടെ പൂർണ്ണമായും നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചിലവേറിയ നടപടിയാണ്, കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം എന്നാൽ കപ്പൽ മുങ്ങിയത് കപ്പൽ ചാലിൽ അല്ലാത്തിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥൻ വ്യക്തമാക്കി.
