ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും നഷ്ടപ്പെട്ടത് ഒരു തരി പൊന്നാണെങ്കിലും അത് വീണ്ടെടുക്കുമെന്നും ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. സംഭവത്തിൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് ടിപി രാമകൃഷ്ണൻ
