ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ ലാഹോറിൽ നടത്തിയ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇസ്ലാമാബാദിലെ അമേരിക്കൻ കോൺസുലേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് ആഹ്വാനത്തിന് പിന്നാലെയാണ് ഈ സംഭവം. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങി എന്നാണ് തെഹ്രീക്-ഇ-ലബ്ബായിക് […]
വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കും
നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെ പ്രതി ചേർക്കും. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിനെതിരെ പരാമർശമുളളതിനാലാണ് പ്രേരണാക്കുറ്റം ചുമത്തുക. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുളളത്. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആരോപണം ജോസ് […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 10, വെള്ളിയാഴ്ച
◾https://dailynewslive.in/ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവുംജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു. ◾https://dailynewslive.in/ ബരാക്ക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം 2009 ല്‍ ലഭിച്ചതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാതൊന്നും ചെയ്യാതിരുന്നതിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചതെന്നും, രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്കാരം […]
2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു
2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊറീന മചാഡോയ്ക്ക് വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. അതേസമയം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇത്തവണ സമാധാന നൊബേലിന് പരിഗണിക്കപ്പെടുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് വി എൻ വാസവൻ
ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് ഹൈക്കോടതി വിധിയും ഇതുവരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണെന്നും കോടതിയുടെ നിലപാട് തന്നെയാണ് സർക്കാറിനും ഉള്ളതെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ. 2019 മാർച്ചിലും ജൂലൈയിലുമാണ് ശിൽപം അറ്റകുറ്റപ്പണിക്ക് കൊണ്ട് പോയത്. ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ദ്വാരപാലക പീഠം കാണാനില്ലെന്ന് 17 ന് പറഞ്ഞ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ടെന്നും കൊള്ള വെളിച്ചത്ത് കൊണ്ടുവന്നത് സർക്കാരിന് ഏറെ സന്തോഷമുള്ള […]
ഗ്രോയുടെ വമ്പന്‍ ഐ.പി.ഒ നവംബര്‍ ആദ്യവാരം
ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോയുടെ ഐ.പി.ഒ നവംബര്‍ ആദ്യവാരം നടക്കും. 7,000 കോടി രൂപയാണ് ഗ്രോ ഐ.പി.ഒ വഴി സമാഹരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 70,400 കോടി രൂപ (8 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കരുതുന്നത്. 1,060 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 5,940 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ആണ് ഐ.പി.ഒയില്‍ ഉണ്ടാകുക. ഐ.പി.ഒയുടെ ഇഷ്യു വിലയും മറ്റും ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കും. സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ രാജ്യത്തെ […]
കയറ്റുമതിയില്‍ ചരിത്രം സൃഷ്ടിച്ച് ഐഫോണ്‍
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചരിത്രം സൃഷ്ടിച്ച് ആപ്പിള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറില്‍ എത്തി എന്നാണ് കണക്കുകള്‍. ഏകദേശം 88,700 കോടി രൂപയോളം വരുമിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 5.71 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 75 ശതമാനം വര്‍ധനവാണ്. സെപ്റ്റംബറില്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായി. 1.25 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ സെപ്റ്റംബറില്‍ മാത്രം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. […]
‘മെറി ബോയ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. ‘മെറി ബോയ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം മറച്ചു നില്‍ക്കുന്ന നായികമാരുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെയാകും ഇതിലെ താരങ്ങള്‍ എന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്ക് ഉണ്ടാകും. മുന്‍നിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന […]
നിഖില വിമല്‍ നായികയായ ‘പെണ്ണ് കേസ്’ ടീസര്‍
നിഖില വിമല്‍ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ടീസര്‍ എത്തി. വിവാഹത്തട്ടിപ്പു വീരയായ യുവതിയായി നിഖില ചിത്രത്തിലെത്തുന്നു. ചിത്രത്തില്‍ നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണ് കേസ്’. നവംബറില്‍ തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ്. ഇ4 എക്‌സിപിരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ് […]
100 യൂണിറ്റുകളും വിറ്റ് തീര്‍ന്ന് ഒക്ടാവിയ ആര്‍എസ്
ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും സ്‌റ്റൈലിഷുമായ സെഡാനായ പുതിയ ഒക്ടാവിയ ആര്‍എസിനുള്ള ബുക്കിംഗ് അടുത്തിടെ ആരംഭിച്ചു. 2.50 ലക്ഷം ടോക്കണ്‍ തുകയില്‍ ആയിരുന്നു ബുക്കിംഗ്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വെറും 100 യൂണിറ്റുകളില്‍ മാത്രമേ വിപണിയില്‍ ലഭ്യമാകൂ. എന്നാല്‍ ഈ കാറിന്റെ 100 യൂണിറ്റുകളും ഇന്ത്യയില്‍ അതിവേഗത്തില്‍ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഈ കാറിനെ ഒരു സിബിയുആയി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബര്‍ […]
