കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ എറണാകുളം ജില്ലാ അഭിഭാഷകൻ അടക്കം ഏഴു പേര്‍ അറസ്റ്റിൽ. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളടക്കം അഞ്ചുപേരെ പൊലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയുമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്‍റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരിൽ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് […]
ഗാസ സമാധാന കരാറിന്‍റെ ആദ്യഘട്ടം ഉടൻ നടപ്പാകും
ഇസ്രയേൽ മന്ത്രിസഭ കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതോടെ ഗാസയിൽ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും അറിയിച്ചു. ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിൽ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തു. സമാധാന കരാറിന്‍റെ ഭാഗമായി ഇസ്രയേൽ സൈന്യം […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 10, വെള്ളിയാഴ്ച
◾https://dailynewslive.in/ ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. സ്വര്‍ണപ്പാളികള്‍ കേരളത്തിനു വെളിയില്‍ ആര്‍ക്കോ നല്‍കിയെന്നാണ് സൂചന. സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണംപൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ […]
വാഹന ബിസിനസിനെ വിഭജിക്കാനൊരുങ്ങി മഹീന്ദ്ര
വാഹന ബിസിനസിനെ പല കമ്പനികളാക്കി വിഭജിക്കാനൊരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്. ട്രാക്ടറുകള്‍, ഇ.വി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍, ട്രക്കുകള്‍ എന്നിവയെ വെവ്വേറെ കമ്പനികളാക്കാനാണ് ആലോചിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന പുനസംഘടനക്കാണ് കമ്പനി ഒരുങ്ങുന്നത്. വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നിലവില്‍ മഹീന്ദ്ര ഗ്രൂപ്പില്‍ നടക്കുന്നത്. കമ്പനികള്‍ വിഭജിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളും മഹീന്ദ്ര വിലയിരുത്തുന്നുണ്ട്. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന ഒറ്റക്കമ്പനിക്ക് കീഴിലാണ് ബിസിനസ് നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന നിര്‍മാണ മേഖലയിലും […]
‘വൃഷഭ’ ചിത്രത്തിന്റെ റിലീസ് നവംബര്‍ 6 ന്
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ […]
‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ഷറഫുദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവി’ന്റെ ട്രെയിലര്‍ പുറത്ത്. ‘പെറ്റ് ഡിറ്റക്ടീവ്’ ഒരു അഡ്വഞ്ചര്‍ ഫണ്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 16ന് ചിത്രം ആഗോള റിലീസായെത്തും. പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് പുറത്തിറങ്ങിയ തീം സോങ് ‘തേരാ […]
ഫ്രോങ്ക്സിന് ഫ്‌ലെക്സ് ഫ്യുവല്‍ പതിപ്പ് അടുത്ത വര്‍ഷം
ഇന്ത്യന്‍ വിപണിയില്‍ വളരെ സൈലന്റായി വന്ന് വിജയഗാഥ തീര്‍ത്ത മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. നിലവില്‍ മാരുതി നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായ ഈ ഫ്രോങ്ക്സിന് ഒരു ഫ്‌ലെക്സ് ഫ്യുവല്‍ പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇന്ത്യയില്‍ അരങ്ങേറും മുമ്പേ 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ നമുക്ക് ഈ മോഡലിനെ ആദ്യമായി കാണാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലെക്സ് ഫ്യുവല്‍ ഫ്രോങ്ക്സിന്റെ ഒരു ചിത്രം മാത്രമേ വാഹന നിര്‍മ്മാതാക്കള്‍ […]
കനല്‍ച്ചുവടുകള്‍
കനലില്‍ ചുവടുകള്‍വെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്റേടവും താന്‍പോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ഒരു ജീവിതം. വാഗ്‌ദേവതയുടെ നിര്‍ല്ലോഭമായ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ചെറുപ്പത്തിലേ വന്നുചേര്‍ന്ന സൗഹൃദങ്ങളെല്ലാം മഹാപ്രതിഭകളുമായിട്ടാണ്. എം ടി, എന്‍ വി, എസ് കെ, ജി, ഒഎന്‍വി, വി ടി, ഒളപ്പമണ്ണ, കോവിലന്‍, ആഞ്ഞം നമ്പൂതിരി, ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരൊത്തുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍, ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക […]
ഉച്ചഭക്ഷണം കഴിക്കാനും സമയമുണ്ട്!
ഉച്ചഭക്ഷണം കഴിക്കാന്‍ സമയമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും. ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും […]
ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയിലെത്തിയെന്ന് വിവരം
ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയിലെത്തിയതായി റിപ്പോർട് . ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ധാരണയിൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.
