6 15

വാഹന ബിസിനസിനെ പല കമ്പനികളാക്കി വിഭജിക്കാനൊരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്. ട്രാക്ടറുകള്‍, ഇ.വി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍, ട്രക്കുകള്‍ എന്നിവയെ വെവ്വേറെ കമ്പനികളാക്കാനാണ് ആലോചിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന പുനസംഘടനക്കാണ് കമ്പനി ഒരുങ്ങുന്നത്. വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നിലവില്‍ മഹീന്ദ്ര ഗ്രൂപ്പില്‍ നടക്കുന്നത്. കമ്പനികള്‍ വിഭജിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളും മഹീന്ദ്ര വിലയിരുത്തുന്നുണ്ട്. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന ഒറ്റക്കമ്പനിക്ക് കീഴിലാണ് ബിസിനസ് നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന നിര്‍മാണ മേഖലയിലും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലും മികച്ച പ്രകടനമാണ് മഹീന്ദ്ര നടത്തുന്നത്. എസ്.യു.വി, ട്രാക്ടര്‍ വിപണിയില്‍ എതിരാളികളെ പിന്തള്ളാനും മഹീന്ദ്രക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പ്രത്യേക കമ്പനികളായി വിഭജിച്ചാല്‍ ഓരോന്നിലും പ്രത്യേക ശ്രദ്ധ കൊടുക്കാനും അവക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വിപണിയിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *