പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനേഷ് വാണിയംകുളത്തിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്ഐആര്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദനമെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി രാകേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. രാഗേഷിനെ വിനേഷ് ചീത്ത വിളിച്ചതിന്‍റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും എഫ്ഐആറിലുണ്ട്. സംഭവത്തിൽ പ്രതിയായ ഷൊര്‍ണൂര്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ചീനിക്കുന്ന് ഒളിവിലാണ്. രാകേഷിന് പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് അംഗവുമായ ഹാരിസ്, ഡിവൈഎഫ്ഐ […]
സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണപ്പാളി വിവാദുമായി ബന്ധപ്പെട്ട് തെറ്റുകാർ ജയിലിൽ പോകുന്നത് വരെ പ്രതിഷേധം തുടരുമെന്നും എസ്ഐടിയിൽ കേരള പൊലീസ് മാത്രമല്ല സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. 30 വർഷത്തെ കാര്യങ്ങളിൽ കൃത്യമായി അന്വേഷണം നടക്കണമെന്നും അന്വേഷണം അട്ടിമറിക്കാനോ തടയാനോ ശ്രമിച്ചാൽ ബിജെപി ഇറങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സിഎജി റിപ്പോര്‍ട്ട്
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുളള കടമെടുപ്പുകൾ കൂടി കടത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയാൽ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താൽ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട്. 2019 -20 സാമ്പത്തിക വർഷം മുതൽ 2023 – 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്. കടമെടുത്ത പണം സാധാരണ ചെലവുകൾക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്‍റെ […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 9, വ്യാഴാഴ്ച
◾https://dailynewslive.in/ ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ ഇതൊരു നിര്‍ണായക സംഭവമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലക്ക് പുറമെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ […]
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന, പവന് 91,040 രൂപ!
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ് മുന്നേറ്റം തുടരുകയാണ്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 20 രൂപയാണ്. ഗ്രാം വില 11,380 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 9,360 രൂപയാണ്. വെള്ളിവില ഇന്ന് ഒരു രൂപ ഉയര്‍ന്ന് 164 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന 4,025 ഡോളറിലാണ് ഇന്ന് വ്യാപാരം […]
പ്രിയപ്പെട്ട ചില ആപ്പുകള്‍ ഇനി ചാറ്റ് ജി.പി.ടിയില്‍
ഒരേസമയം രണ്ട് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് ഉപയോക്താക്കള്‍ എപ്പോഴും നേരിടുന്ന പരിമിതിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരവുമായാണ് ഓപണ്‍ എ.ഐ വന്നിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ചില ആപ്പുകള്‍ ചാറ്റ്‌ബോട്ടില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ സവിശേഷതയാണ് ഓപണ്‍ എ.ഐ പുറത്തിറക്കുന്നത്. സ്പോട്ടിഫൈ, കാന്‍വ, കോര്‍സെറ, ഫിഗ്മ, സില്ലോ തുടങ്ങിയ ആപ്പുകളാണ് ചാറ്റ് ജി.പി.ടിയില്‍നിന്ന് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ചാറ്റ് ജി.പി.ടിയിലെ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയും. നിലവില്‍ […]
പ്രദീപ് രംഗനാഥന്‍ ചിത്രം ‘ഡ്യൂഡ്’ ട്രെയിലര്‍
റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍… ‘ഡ്രാഗന്’ ശേഷമെത്തുന്ന പ്രദീപ് രംഗനാഥന്‍ ചിത്രം ‘ഡ്യൂഡ്’ ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നല്‍കാനില്ല. അത്രയ്ക്ക് വെല്‍ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. […]
‘അവിഹിതം’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രം ‘അവിഹിത’ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകര്‍ന്ന് സിയ ഉള്‍ ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ആലപിച്ച ‘ അയ്യയ്യേ, നിര്‍മ്മലേ…’എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന […]
ഫോര്‍ച്യൂണറിന്റെ ലീഡര്‍ എഡിഷനുമായി ടൊയോട്ട
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, അവരുടെ പ്രീമിയം മോഡലായ ഫോര്‍ച്യൂണറിന്റെ പുതിയ 2025 ലീഡര്‍ എഡിഷന്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്‌പോയിലറുകള്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് […]
ഒറ്റയാന്‍
വ്യക്തികളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെ സംന്ധിച്ചുമുള്ള ടി.ജെ.എസിന്റെ കുറിപ്പുകളാണ് ഈ പുസ്തകം. തീക്ഷ്ണമായ കാഴ്ചയോടെ, ഒറ്റതിരിഞ്ഞ നിരീക്ഷണങ്ങളോടെ കൂസലേതുമില്ലാത്ത ചിന്തകളോടെ അവ നമുക്കുമുന്നില്‍ നിലയുറപ്പിക്കുന്നു. ‘ഒറ്റയാന്‍’. ടിജെഎസ് ജോര്‍ജ്. ഡിസി ബുക്‌സ്. വില 166 രൂപ.
