‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം ‘അവിഹിത’ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചന് എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകര്‍ന്ന് സിയ ഉള് ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ആലപിച്ച ‘ അയ്യയ്യേ, നിര്‍മ്മലേ…’എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടന് രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇഫോര്‍ എക്സ്പെരിമെന്റ്സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര് മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ പത്തിന് ഈ അവിഹിതം പ്രദര്‍ശനത്തിനെത്തും.
