w 1280h 720format jpgimgid 01h18nta1taz8hq4b3rmreg9sdimgname collage maker 25 may 2023 10 53 am 9840

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുളള കടമെടുപ്പുകൾ കൂടി കടത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയാൽ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താൽ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട്. 2019 -20 സാമ്പത്തിക വർഷം മുതൽ 2023 – 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്. കടമെടുത്ത പണം സാധാരണ ചെലവുകൾക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെൻഷൻ ഇനങ്ങളിലാണ്. ഇത്തരം ചെലവുകൾ റവന്യൂ ചെലവിന്‍റെ 68 ശതമാനം വരെ എത്തിയിട്ടുണ്ട്. എന്നാൽ ഓഫ് ബജറ്റ് കടമെടുപ്പുകൾ സഞ്ചിത നിധിയിൽ വരവ് വെക്കുന്നില്ലെന്നും എന്നാൽ ഈ കടങ്ങൾ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തിരമാണെന്നും സിഎജി റിപ്പോര്‍ട്ടിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *