സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ് മുന്നേറ്റം തുടരുകയാണ്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 20 രൂപയാണ്. ഗ്രാം വില 11,380 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 9,360 രൂപയാണ്. വെള്ളിവില ഇന്ന് ഒരു രൂപ ഉയര്‍ന്ന് 164 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന 4,025 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണ വില ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവില്ല. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,513 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന, പവന് 91,040 രൂപ!
