ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയിലെത്തിയതായി റിപ്പോർട് . ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ധാരണയിൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.
ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയിലെത്തിയെന്ന് വിവരം
