ജീവിതത്തിന്റെ ചൂണ്ടക്കൊളുത്തില്‍ കുരുക്കപ്പെട്ട് പിടയുന്ന ഒരുപിടി മനുഷ്യരുടെ വേദനകളും വിഹ്വലതകളും സ്നേഹത്തിനുവേണ്ടിയുള്ള അദമ്യമായ ദാഹവുമാണ് ഈ സമാഹാരത്തിലെ ചൂണ്ടക്കാരി മുതല്‍ ജാരചിന്തകള്വരെയുള്ള പതിന്നാല് കഥകളിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്നത്. സാഹിത്യത്തിനുവേണ്ടി അടിച്ചു പതംവരുത്താതെ എറിച്ചും തഴച്ചും നില്ക്കുന്ന ഇതിലെ പച്ചയായ ഭാഷ ഈ കഥകള്‍ക്ക് അത്രമേല്‍ ജൈവികമായ സ്വഭാവം നല്കുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഇരുണ്ട ലോകത്തെയാണ് ഈ കഥകളിലൂടെ കാണിച്ചുതരുന്നത്. ‘ചൂണ്ടക്കാരി’. റീന പി. ജി. ഡിസി ബുക്സ്. വില 198 രൂപ.
ചൂണ്ടക്കാരി
