Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷൻ മൂന്നാം ഡിവിഷനില്‍ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിള്‍ പതിനഞ്ചാം വാര്‍ഡില്‍ കെ എം അനിയേയും സ്ഥാനാര്‍ത്ഥികളായി തൃണമൂല്‍ കോൺഗ്രസ് ഇന്ന് രംഗത്തിറക്കി. തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ് പി.വി.അൻവറിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നഴ്സിങ് വിദ്യാർത്ഥികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ഇടുക്കി ഗവണ്‍മെന്‍റ് കോളേജിലെ അസൌകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് നഴ്സിങ് വിദ്യാർത്ഥികളെ ഭിഷിണിപ്പെടുത്തിയതായി ആരോപണം. ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് സി വി വർഗീസിന്‍റെ പരാമർശം. അതേസമയം വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നുവെന്ന് സി വി വർഗീസ് സമ്മതിച്ചു. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ

വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബിന്‍റെ സാധ്യത പരിശോധിക്കും. ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് എം എ ബേബി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട്  സിപിഐ ഉയർത്തിയ വിമർശനം അടക്കം  എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.  സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്നും  വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും വിഷയത്തിൽ സിപിഐയെ അവഗണിക്കില്ല സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 21, ചൊവ്വാഴ്ച

◾https://dailynewslive.in/ ശ്രീരാമന്‍ നല്‍കിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുള്ള പ്രധാനമന്ത്രിയുടെ കത്തിലാണ് ഈ പരാമര്‍ശം. ഭാരതം ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്തുവെന്നും മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും മോദി കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്‌കരണം ജനങ്ങള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കിയെന്നും സ്വദേശി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മോദി കത്തില്‍ കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ഗൂഡാലോചന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം

കേരളത്തിൽ വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും കൂടി, പവന് 97,360 രൂപ!

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവിലയാണിത്. ഈ മാസം 17നും സമാന വില രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളറും കടന്ന് കുതിച്ചതോടെയാണ് മാറ്റം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10,005 […]

Posted inടെക്നോളജി

മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് നിര്‍ത്തലാക്കുന്നു

വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ വെബ്സൈറ്റ് മുഖേന മാത്രം ലഭിക്കുന്ന വിധത്തില്‍ റീഡയറക്ട് ചെയ്യും. നിലവില്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഷട്ട്ഡൗണ്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്‍-ആപ്പ് അറിയിപ്പ് ലഭിക്കും. പിന്നീട് 60 ദിവസംകൂടി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഈ കാലയളവിനുശേഷം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മെറ്റ ശുപാര്‍ശ ചെയ്യും. ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാന്‍ മെറ്റ നടപടി […]

Posted inവിനോദം

‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയിലര്‍

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലര്‍, ഘടകങ്ങള്‍ക്കൊപ്പം റൊമാന്റിക്, ഫാന്റസി ഘടകങ്ങളും ചിത്രത്തില്‍ ഉണ്ടെന്നുള്ള സൂചനയും ദൃശ്യങ്ങള്‍ നല്‍കുന്നു. ചിത്രം 2025 ഒക്ടോബര്‍ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ […]

Posted inവിനോദം

വിഷ്ണു വിശാല്‍ ചിത്രം ‘ആര്യന്‍’ ട്രെയിലര്‍

വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആര്യന്‍’. വിഷ്ണു വിശാലിന്റെ ആര്യന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം. ആര്യനിലൂടെ വിഷ്ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിഷ്ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ആര്യന്‍’ ഒക്ടോബര്‍ 31ന് ആയിരിക്കും തിയറ്ററുകളില്‍ എത്തുക. മലയാളി […]