പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്നും വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും വിഷയത്തിൽ സിപിഐയെ അവഗണിക്കില്ല സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് എം എ ബേബി
