ഇടുക്കി ഗവണ്മെന്റ് കോളേജിലെ അസൌകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് നഴ്സിങ് വിദ്യാർത്ഥികളെ ഭിഷിണിപ്പെടുത്തിയതായി ആരോപണം. ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് സി വി വർഗീസിന്റെ പരാമർശം. അതേസമയം വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നുവെന്ന് സി വി വർഗീസ് സമ്മതിച്ചു. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി കോളേജ് ഇവിടെ നിന്ന് മാറ്റാനാണോ ശ്രമം എന്നാണ് ചോദിച്ചതെന്നും നഴ്സിങ് കോളജ് ഇവിടെ നിന്ന് മാറ്റാൻ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രമിക്കുന്നുവെന്നും സി വി വർഗീസ് പറഞ്ഞു.
നഴ്സിങ് വിദ്യാർത്ഥികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
