Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ശസ്ത്രക്രിയ ഉപകരണ കുടിശ്ശികയിൽ നിലപാട് കടുപ്പിച്ച് വിതരണക്കാർ

സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശിക തീർത്ത് തന്നില്ലെങ്കിൽ സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന്  വിതരണക്കാർ വ്യക്തമാക്കി. നിയമവഴികൾ അടക്കം പരിശോധിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. കുടിശ്ശിക തീർക്കുന്നതിൽ ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിച്ചില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ കുടിശ്ശിക തീർക്കാൻ കൂടുതൽ സമയം തേടിയിരുന്നു. കുടിശ്ശിക ഉടൻ തീർക്കാമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജും ചർച്ചയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ട്  […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മർദ്ദനം നടത്തിയതെന്നാണ് ആരോപണം. സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് എസ്ഐടി

ശബരിമല സ്വർണക്കടതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്നും രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. 2019ൽ സ്വർണ പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്കാണ് കോടതി എത്തിയിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 22, ബുധനാഴ്ച

◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് സൂചന. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കട്ടിളയിലും ദ്വാരപാലക ശില്‍പത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. സംഘടിത കൊള്ളതന്നെയാണ് ശബരിമലയില്‍ നടന്നതെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്. ◾https://dailynewslive.in/ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചില്ലെന്ന് വിലയിരുത്തി ഹൈക്കോടതി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ മാറ്റവുമായി ട്രംപ് ഭരണകൂടം

എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ മാറ്റവുമായി ട്രംപ് ഭരണകൂടം . എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി

ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി മുര്‍മുവിന്‍റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി മുര്‍മുവിന്‍റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.   സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി എസ് ഐ ടി ക്ക് […]

Posted inഓട്ടോമോട്ടീവ്

വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ്

അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വീണ്ടും വലിയ തോതിലുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇത്തവണ എഫ്-സീരീസ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കുകളും ഫോര്‍ഡ് മസ്റ്റാങ്ങും ഉള്‍പ്പെടെ മൊത്തം 625,000 വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. റിയര്‍വ്യൂ ക്യാമറ ഡിസ്പ്ലേയിലെ തകരാറും സീറ്റ് ബെല്‍റ്റുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നം ഉള്‍പ്പെടെ രണ്ട് പ്രധാന സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് തിരിച്ചുവിളിക്കല്‍. റിയര്‍വ്യൂ ക്യാമറ പ്രശ്നം കാരണം എഫ്250, എഫ്350, എഫ്450 മോഡലുകള്‍ ഉള്‍പ്പെടെ ഏകദേശം 291,901 ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി […]

Posted inബിസിനസ്സ്

ടാറ്റ സണ്‍സ് ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസന്‍

ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റ്സില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമെറിറ്റസ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ച് ടാറ്റ ട്രസ്റ്റ്സ്. ട്രസ്റ്റ്സിലെ ആഭ്യന്തര ഭിന്നതകള്‍ക്കിടെ, മെഹ്ലി മിസ്ത്രിക്കും പുനര്‍നിയമനം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ 23 ന് കാലാവധി അവസാനിക്കാനിരിക്കേയാണ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ചത്. ടാറ്റ ട്രസ്റ്റ്സില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രത്തന്‍ ടാറ്റയുടെ മരണത്തെത്തുടര്‍ന്ന് ചെയര്‍മാനായി ചുമതലയേറ്റ നോയല്‍ […]

Posted inവിനോദം

‘ഡ്യൂഡ്’ ആഗോള കളക്ഷന്‍ 100 കോടിയിലേക്ക്

പ്രദീപ് രംഗനാഥന്‍ – മമിത ബൈജു കൂട്ടുകെട്ടില്‍ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷന്‍ 100 കോടിയിലേക്ക് കുതിക്കുന്നു. 17ന് തിയേറ്ററുകളിലെത്തിയ ചിത്രം 4 ദിനം കൊണ്ട് 83 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഇതോടെ ‘ഡ്യൂഡ്’. ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 22 കോടിയാണ് ചിത്രം നേടിയത്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിയൊരു ചിത്രമാണ് ‘ഡ്യൂഡ്’. […]