പ്രദീപ് രംഗനാഥന് – മമിത ബൈജു കൂട്ടുകെട്ടില്‍ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷന്‍ 100 കോടിയിലേക്ക് കുതിക്കുന്നു. 17ന് തിയേറ്ററുകളിലെത്തിയ ചിത്രം 4 ദിനം കൊണ്ട് 83 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഇതോടെ ‘ഡ്യൂഡ്’. ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 22 കോടിയാണ് ചിത്രം നേടിയത്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിയൊരു ചിത്രമാണ് ‘ഡ്യൂഡ്’. ചിത്രത്തില്‍ അഗന് എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല്‍ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ മന്ത്രി അതിയമാന്‍ അഴഗപ്പന്‍ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തില്‍ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീര്‍ത്തീശ്വരന്‍.
‘ഡ്യൂഡ്’ ആഗോള കളക്ഷന്‍ 100 കോടിയിലേക്ക്
