മലയാള സിനിമയില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ച ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’യിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ചിറാ പുഞ്ചി ഈ മഴയത്ത്’ എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാന്‍ ഷാ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘നീയേ പുഞ്ചിരി..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സുഹൈല്‍ കോയ ആണ് രചന. ഇംഗ്ലീഷ് വരികള്‍ എഴുതി ആലപിച്ചിരിക്കുന്നത് റയാന്‍ ആണ്. അരുണ്‍ ഡൊമനിക് സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു. ആദ്യദിനം മുതല്‍ പോസിറ്റീവ് റിവ്യൂ ലഭിച്ച ലോക, പിന്നീട് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. നിലവില്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ ‘ലോക’ മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും ‘ലോക’ സ്വന്തമാക്കിയിരുന്നു.
