Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം ചെയ്യും. മുരാരി ബാബുവും മറ്റുള്ളവരുമായിട്ടുള്ള ഗൂഢാലോചന കണ്ടെത്തുക, മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ക്കായാണ് കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡി അനുവദിച്ചതിനെ തുടര്‍ന്ന് എസ്ഐടി സംഘം മുരാരിബാബുവിനെ റാന്നി കോടതിയിൽ നിന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി സിപിഎം

പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഓഫീസിൽ ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചു. ലൈഫ് മിഷൻ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്ന് സിപിഎം അറിയിച്ചു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, ബ്രൂവറിക്കെതിരായ ബോർഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും ബിജെപിയും ആരോപിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാളത്തെ മന്ത്രിസഭ യോ​ഗത്തിൽ സിപിഐ പങ്കെടുക്കില്ല

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നാളെത്തെ മന്ത്രിസഭ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോ​ഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോ​ഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 28, ചൊവ്വാഴ്ച

◾https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സംസ്ഥാന സ്കൂള്‍ കായികമേളയിൽ തുടര്‍ച്ചയായ രണ്ടാം തവണയും 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്‍റിന്‍റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും […]

Posted inബിസിനസ്സ്

സ്വര്‍ണവില 90,000ല്‍ താഴെ, പവന് 89,800 രൂപ!

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ കുറഞ്ഞ് ഗ്രാമിന് 9,230 […]

Posted inടെക്നോളജി

വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഗ്രോക്കിപീഡിയ

ഓണ്‍ലൈന്‍ വിജ്ഞാനകോശ രംഗത്ത് പതിറ്റാണ്ടുകളായി ആധിപത്യം സ്ഥാപിച്ചിട്ടുള്ള വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിപീഡിയ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ്എഐ വികസിപ്പിച്ച ഗ്രോക് എന്ന സംഭാഷണ മോഡലിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോക്കിപീഡിയ, നിലവിലെ ലോകത്തിലെ ഏറ്റവും വലിയ റഫറന്‍സ് വെബ്സൈറ്റായ വിക്കിപീഡിയയ്ക്ക് ബദലാണ് എന്ന അവകാശവാദവുമായാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സന്നദ്ധരായ എഡിറ്റര്‍മാരാണ് വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഇത് മനുഷ്യന്റെ കൂട്ടായ അറിവിനെ ആശ്രയിക്കുന്നു. എന്നാല്‍ ഗ്രോക്കിപീഡിയ പൂര്‍ണ്ണമായും എഐ ഓട്ടോമേറ്റഡ് […]

Posted inവിനോദം

ദിലീപ് നായകനാകുന്ന ‘ഭഭബ’ ടീസര്‍

ദിലീപ് നായകനാകുന്ന മാസ് കോമഡി എന്റര്‍ടെയ്‌നര്‍ ‘ഭഭബ’ ടീസര്‍ എത്തി. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നതും. ചിത്രം ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍, […]

Posted inവിനോദം

‘പാതിരാത്രി’ എന്ന ചിത്രത്തിലെ ഗാനം

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇരവുണരേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്‌സ് ബിജോയ്‌യും മനീഷ് ഷാജിയും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ആലാപനം. ഇമ്പാച്ചിയുടെ റാപ്പും ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്. പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത […]

Posted inഓട്ടോമോട്ടീവ്

എംജി എം9 സ്വന്തമാക്കി ശങ്കര്‍ മഹാദേവന്‍

ആഡംബര ഇലക്ട്രിക് എംപിവിയായ എംജി എം9 സ്വന്തമാക്കി ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. എംജി എം9 ഇലക്ട്രിക്കിന്റെ ബ്ലാക്ക് നിറമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 69.90 ലക്ഷം രൂപയാണ് എം9- ന്റെ എക്‌സ് ഷോറൂം വില. ‘പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍’ എന്ന വിശേഷണമുള്ള എംജി എം9 മെറ്റല്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, കോണ്‍ക്രീറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എംജി എം9 വരുന്നത്. ഫുള്ളി-ലോഡ് ചെയ്ത ഒറ്റ വേരിയന്റില്‍ മാത്രമാണ് എം9 വരുന്നത്. എസ്‌കെഡി ഇറക്കുമതി ചെയ്താണ് ഇത് ഇന്ത്യയിലേക്ക് […]