ആഡംബര ഇലക്ട്രിക് എംപിവിയായ എംജി എം9 സ്വന്തമാക്കി ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. എംജി എം9 ഇലക്ട്രിക്കിന്റെ ബ്ലാക്ക് നിറമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 69.90 ലക്ഷം രൂപയാണ് എം9- ന്റെ എക്‌സ് ഷോറൂം വില. ‘പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍’ എന്ന വിശേഷണമുള്ള എംജി എം9 മെറ്റല്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, കോണ്‍ക്രീറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എംജി എം9 വരുന്നത്. ഫുള്ളി-ലോഡ് ചെയ്ത ഒറ്റ വേരിയന്റില്‍ മാത്രമാണ് എം9 വരുന്നത്. എസ്‌കെഡി ഇറക്കുമതി ചെയ്താണ് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 90 കിലോവാട്ട്അവര്‍ എന്‍എംസി ബാറ്ററി പാക്കാണ് എം9-ന് കരുത്തേകുന്നത്. ഇത് 245 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. 548 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വാഹനത്തിന് കഴിയുമെന്നും കമ്പനി പറയുന്നു. ഏഴ് എയര്‍ബാഗുകളും മറ്റ് നിരവധി സുരക്ഷാ സവിശേഷതകളും ഇതിനുണ്ട്, കൂടാതെ ഓസ്ട്രേലിയന്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റുകളില്‍ പൂര്‍ണ്ണ ഫൈവ്-സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങും ഇത് നേടി.
എംജി എം9 സ്വന്തമാക്കി ശങ്കര്‍ മഹാദേവന്‍
