ദിലീപ് നായകനാകുന്ന മാസ് കോമഡി എന്റര്‍ടെയ്‌നര്‍ ‘ഭഭബ’ ടീസര്‍ എത്തി. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നതും. ചിത്രം ഡിസംബര്‍ 18ന് തിയറ്ററുകളിലെത്തും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ‘ഭഭബ’യുടെ സംവിധായകന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം’. താരദമ്പതികളായ ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്സിലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫര്‍ സാന്‍ഡി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ദിലീപ് നായകനാകുന്ന ‘ഭഭബ’ ടീസര്‍
