Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു

റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു. അംബാല വ്യോമത്താവളത്തിൽ നിന്ന് റഫാലിൽ പറന്ന രാഷ്ട്രപതിയെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിങ്ങും അനുഗമിച്ചു. അരമണിക്കൂറോളം റഫാൽ വിമാനത്തിൽ രാഷ്ട്രപതി പറന്നു. രാവിലെ പത്തുമണിയോടെ അംബാല വ്യോമതാവളത്തിൽ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. റഫാൽ യുദ്ധവിമാനം രാഷ്ട്രപതിയുമായി പറത്തിയത് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ്. അംബാലയിലെ വ്യോമത്താവളത്തിൽ ഇതാദ്യമായിട്ടാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. രാഷ്ട്രപതി ദ്രൗപദി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് സർക്കാർ കേന്ദ്രത്തിനു കത്ത് അയക്കും. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.   കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചില തർക്കങ്ങൾ നടക്കുന്നുണ്ടെന്നും അത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ. […]

Posted inബിസിനസ്സ്

അഞ്ച് കമ്പനികളുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം

കേരളത്തില്‍ വലിയ വിപണി സാന്നിധ്യമുള്ള തമിഴ്നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്സ് അടക്കം അഞ്ച് കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് സെബിയുടെ അംഗീകാരം. അതേസമയം, വേദാന്ത ഗ്രൂപ്പിന് കൂടി നിക്ഷേപമുള്ള സ്റ്റെര്‍ലൈറ്റ് ഇലക്ട്രിക്കിന്റെ ഐപിഒ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് സെബി നീട്ടിവച്ചിട്ടുണ്ട്. വേദാന്ത ലിമിറ്റഡിന് ഈ കമ്പനിയില്‍ 1.51 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണുള്ളത്. ക്ലൗഡ് കിച്ചണ്‍ സേവനങ്ങള്‍ ഒരുക്കുന്ന ക്യൂര്‍ഫുഡ്സ് ഇന്ത്യ, സ്റ്റീംഹൗസ് ഇന്ത്യ, ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്, കനോഡിയ സിമന്റ് എന്നീ കമ്പനികള്‍ക്കാണ് […]

Posted inടെക്നോളജി

വിളിക്കുന്നയാളുടെ പേര് ഇനി ഫോണില്‍ തെളിയും

ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് ഉത്തരവ്. അധികം വൈകാതെ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന് 100 ശതമാനം ആധികാരികതയില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ ആരുടെ പേരില്‍ […]

Posted inവിനോദം

‘കമോണ്‍ഡ്രാ ഏലിയന്‍’ ഒക്ടോബര്‍ 31ന്

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമായ ‘കമോണ്‍ഡ്രാ ഏലിയന്‍’ ഒക്ടോബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗഡ് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംങ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലേത്തിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടനാണ് നന്ദകുമാര്‍. അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം […]

Posted inവിനോദം

‘ഇഡ്‌ലി കടൈ’ ചിത്രത്തിലെ വീഡിയോ ഗാനം

ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായി എത്തിയ ചിത്രമാണ് ‘ഇഡ്‌ലി കടൈ’. 100 കോടി ബജറ്റില്‍ ഒരുങ്ങിയെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പ്രമുഖ ട്രാക്കര്‍ ആയ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം 71.73 കോടി ആയിരുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടിയിലും എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മൈ ഹേര്‍ട്ട്‌ലു സ്പിന്നിംഗ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഫാല്‍ക്കണ്‍ ആണ്. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം. എ ആര്‍ അമീനും […]

Posted inഓട്ടോമോട്ടീവ്

അഭിഷന്‍ ജീവന്തിന് ബിഎംഡബ്ല്യു സമ്മാനിച്ച് നിര്‍മാതാവ്

തമിഴ് ബോക്‌സ് ഓഫീസിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകന് ആഡംബര വാഹനം സമ്മാനിച്ച് നിര്‍മാതാവ് മഗേഷ് രാജ്. ബിഎംഡബ്ല്യു എക്‌സ് 1 ആണ് അഭിഷന്‍ ജീവന്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ അഭിഷന്റെ വിവാഹമാണ് ഒക്ടോബര്‍ 31 ന്. വിവാഹ സമ്മാനം കൂടിയായാണ് നിര്‍മാതാവ് മഗേഷ് രാജ് പുത്തന്‍ കാര്‍ നല്‍കിയിരിക്കുന്നത്. ചെറിയ ബജറ്റില്‍ നിര്‍മിച്ച ടൂറിസ്റ്റ് ഹാമിലി ബോക്‌സ്ഓഫീസില്‍ കോടികളാണ് കൊയ്തത്. മുന്‍ പരിചയമില്ലാതെ സംവിധാന കുപ്പായമണിഞ്ഞ അഭിഷന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായി […]

Posted inപുസ്തകങ്ങൾ

ചിലര്‍ ചിലപ്പോള്‍

ജീവിതയാത്രയില്‍ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേര്‍ന്ന ഇടങ്ങളെയും ഓര്‍മ്മകളില്‍ അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകന്‍, സംവിധായകന്‍, യാത്രികന്‍ എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോണ്‍ എബ്രഹാം, ബോബ് ഡിലന്‍, എം ടി വാസുദേവന്‍ നായര്‍, കെ ജി ജോര്‍ജ്, കെ കെ മഹാജന്‍, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകര്‍ നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തില്‍ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്. ‘ചിലര്‍ ചിലപ്പോള്‍’. വേണു. ഡിസി ബുക്‌സ്. വില 198 രൂപ. […]

Posted inആരോഗ്യം

അവഗണിക്കരുത്, സ്ട്രോക്ക് മുന്നറിയിപ്പ് ലക്ഷണങ്ങള്‍!

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. തുടര്‍ന്ന് മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരുകയും അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരികയും, ഓര്‍മ, കാഴ്ച, കേള്‍വി, പേശീ നിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം നേരിടുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങള്‍ എന്നിവ സ്‌ട്രോക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കും

കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കും. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.