ടിവികെ ജനറൽ ബോഡി വിളിച്ച് വിജയ്. അടുത്ത മാസം അഞ്ചിനാണ് മഹാബലിപുരത്ത് യോഗം കൂടുക. അടുത്ത ചുവട് കരുതലോടെയും ആലോചിച്ചും വേണമെന്നാണ് വിജയ്‌യുടെ നിർദേശം. യോഗത്തില്‍ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രവർത്തകർക്കുള്ള തുറന്ന കത്തിൽ വിജയ് പറയുന്നുണ്ട്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്.
പിഎംശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍
പിഎംശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ചും പിന്നീട് സിപിഐയുടെ എതിർപ്പ് സംബന്ധിച്ചുമുള്ള ചോദ്യങ്ങൾക്ക്, ഇപ്പോള്‍ പറഞ്ഞതില്‍ക്കൂടുതല്‍ വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയൊന്നും മറുപടിയില്ലാത്തതുകൊണ്ടല്ലമറിച്ച്, നിലവില്‍ തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയില്‍നിന്ന് വ്യതിചലിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാത്രി വാർത്തകൾ
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതിൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, […]
സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സെരോധ ‘കോയിന്‍’
സെരോധയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്ഫോമായ ‘കോയിന്‍’ വഴി ഉടന്‍തന്നെ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്കായി കുറഞ്ഞ റിസ്‌ക് ഉള്ള നിക്ഷേപ ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതില്‍ സെരോധയുടെ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഇത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോയിന്‍ പ്ലാറ്റ്ഫോമില്‍ എഫ്ഡി ഉല്‍പ്പന്നം അവതരിപ്പിക്കും. സെരോധയുടെ നിക്ഷേപ വിഭാഗമായ റെയിന്‍മാറ്റര്‍ ക്യാപിറ്റല്‍, ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ബ്ലോസ്റ്റെമില്‍ ഒരു പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കുന്നതിനൊപ്പമാണ് നീക്കം. ബ്ലോസ്റ്റെമുമായി സഹകരിച്ചായിരിക്കും എഫ്ഡി സേവനം […]
‘അതിഭീകര കാമുകന്‍’ സിനിമയുടെ ട്രെയിലര്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായികാ കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. […]
ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒരു ചിത്രത്തില്‍
യുവതാരം ആന്റണി വര്‍ഗീസും മലയാളിയും ദേശീയ അവാര്‍ഡ് ജേതാവുമായ തെന്നിന്ത്യന്‍ നായികാതാരം കീര്‍ത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എ വി എ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടെയ്‌നേഴ്‌സ് എന്നീ ബാനറുകളില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോള്‍ […]
പുതിയ റെനോ ഡസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗികമായി പുറത്തിറക്കും. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. േെറനായുടെ ‘ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027’ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ […]
ഭയം ഭ്രമം ഭാവന
‘വേനലും വര്‍ഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേര്‍ന്ന് രണ്ട് കോണ്‍ട്രാസ്റ്റുകള്‍ നല്‍കാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേര്‍ന്നൊരു സൂര്യമുഖവും, പെരുമഴയും പായല്‍പ്പുതപ്പും നീല കുളവും കരുണയും ഇഴചേര്‍ന്നൊരു നിലാമുഖവും. കണ്ണൂരിന്റെ ഉറപ്പുള്ള മണ്ണില്‍നിന്നും കഥ പറയുന്ന പ്രബിന്റെ കഥകളിലും ഈ കോണ്‍ട്രാസ്റ്റുകള്‍ നമുക്ക് കാണാം. ‘ഭയം ഭ്രമം ഭാവന’. പ്രബിന്‍ എം.വി. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.
ചോറിനെ ശത്രുവായി കാണേണ്ടതില്ല!
ഇന്ത്യക്കാരുടെ പരമ്പരാഗതമായ പ്രധാന ഭക്ഷണമാണ് ചോറ്. എന്നാല്‍ ചോറില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ വീക്കം ഉണ്ടാക്കാനും അസ്ഥികള്‍ ദുര്‍ബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടര്‍ന്ന് പലരും ചോറിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് വെറും മിഥാധാരണയാണെന്നും കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നും ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ആയ ഡോ. മനന്‍ വോറ പറയുന്നു. കാര്‍ബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ […]
ഗാസയിലെ സമാധാന കരാർ വഷളാകുന്നു
ഗാസയിലെ സമാധാന കരാർ വഷളാകുന്നു. മൃതദേഹങ്ങൾ കൈമാറുന്നതിൽ കൃത്രിമത്വം കാണിച്ചതിലൂടെ ഹമാസ് ഇസ്രയേലിനെയും അമേരിക്കയെയും ലോകത്തെയും ചതിച്ചെന്ന രൂക്ഷമായ പ്രതീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 90 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇസ്രയേൽ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
