ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമായ ‘കമോണ്‍ഡ്രാ ഏലിയന്‍’ ഒക്ടോബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗഡ് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംങ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലേത്തിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടനാണ് നന്ദകുമാര്‍. അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ച് പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ് ‘ കമോണ്‍ഡ്രാ ഏലിയന്‍’. എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം -ജെറിന്‍ തോമസ്.
‘കമോണ്‍ഡ്രാ ഏലിയന്‍’ ഒക്ടോബര്‍ 31ന്
