Posted inടെക്നോളജി

‘ഡിജിറ്റല്‍ ഐഡി’ അവതരിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന ‘ഡിജിറ്റല്‍ ഐഡി’ എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍ ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാനും അത് ഐഫോണോ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് എളുപ്പത്തില്‍ അവതരിപ്പിക്കാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവില്‍ യുഎസ് പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാന്‍ സാധിക്കുക. ഭാവിയില്‍ ഈ സവിശേഷത വ്യാപകമായി കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. യുഎസിലെ 250-ല്‍ അധികം വിമാനത്താവളങ്ങളിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ […]

Posted inവിനോദം

‘റിവോള്‍വര്‍ റീറ്റ’ ആക്ഷന്‍ കോമഡി ചിത്രം ട്രെയ്‌ലര്‍

ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോള്‍വര്‍ റീറ്റ’ എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവന്നു. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’, ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള […]

Posted inഓട്ടോമോട്ടീവ്

മൂന്നാം തവണയും വില്‍പനയില്‍ മുന്നിട്ട് ഡിസയര്‍

തുടര്‍ച്ചയായ മൂന്നാം തവണയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി ഡിസയര്‍. മാരുതി സുസുക്കി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ആകെ 18 മോഡലുകളാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം, അതായത് ഒക്ടോബറില്‍ കമ്പനിക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഡിസയര്‍. ആകെ (1,76,318) യൂണിറ്റുകള്‍ വിറ്റു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63.73% വളര്‍ച്ചയുണ്ടായി. മറ്റു മോഡലുകളില്‍ കഴിഞ്ഞ മാസം വിറ്റ കണക്കും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസവും നോക്കാം. എര്‍ട്ടിഗ (20,087) 6.93% വളര്‍ച്ച. വാഗണ്‍ആര്‍ (18,970) 36.26% […]

Posted inവിനോദം

‘മഫ്തി പൊലീസ്’ ചിത്രത്തിന്റെ ട്രെയ്ലര്‍

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ രചിച്ചു സംവിധാനം ചെയ്ത ‘മഫ്തി പൊലീസ്’ ട്രെയ്ലര്‍ പുറത്തുവിട്ടു. 2025 നവംബര്‍ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ മികവായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. […]

Posted inപുസ്തകങ്ങൾ

ഇരുള്‍ വസിക്കും മാളം

പെണ്‍ജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകള്‍. ആണധികാരത്തിന്റെ താന്‍പോരിമകള്‍ക്കു മുന്നില്‍ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെണ്‍ജീവിതങ്ങള്‍. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളില്‍നിന്നും ഇറങ്ങിപ്പോകുന്ന പെണ്‍തുറസ്സുകള്‍. ‘ഇരുള്‍ വസിക്കും മാളം’. സോക്രട്ടീസ് കെ. വാലത്ത്. എച്ച് & സി ബുക്‌സ്. വില : 150 രൂപ.

Posted inആരോഗ്യം

കിടക്കവിരികള്‍ ചൂടുള്ള വെള്ളത്തില്‍ കഴുകണം

കീടാണുക്കളെയും അലര്‍ജനുകളെയും നശിപ്പിക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികള്‍ ചൂടുള്ള വെള്ളത്തില്‍ കഴുകണം. സെന്‍സിറ്റീവ് ആയ ചര്‍മക്കാരാണെങ്കില്‍ വളരെ ജെന്റില്‍ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം. തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും. ഒരു ദിവസം ശരാശരി ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഒരാള്‍ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങള്‍, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ എന്‍ഡിഎ മുന്നേറുന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ തകർച്ചയാണ് ഉണ്ടായത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നത്.   ബിഹാറിൽ കേവല ഭൂരിപക്ഷം കടന്നതോടെ പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വിജയിച്ചാൽ മോദി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. 7.01 മീറ്റർ വ്യാസമുള്ള പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് പരിശോധിച്ചത്.പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാറിൽ ജനസമ്മതി ലഭിച്ചു കഴിഞ്ഞെന്ന് ബിജെപി

ബിഹാറിൽ എൻഡിഎ സഖ്യം സർക്കാർ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ വ്യക്തമാക്കി. എൻഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞുവെന്നും  ഇത്തവണ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരെല്ലാം എൻഡിഎയുടെ വിജയത്തിനായി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിലായി

ജമ്മു കശ്മീരിലെ സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ പിടിയിലായി. സുരക്ഷാ സേനയുടെ പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അക്ബർ നജാറിന്റെ […]