ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. 7.01 മീറ്റർ വ്യാസമുള്ള പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് പരിശോധിച്ചത്.പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ സുരക്ഷാ നില വിലയിരുത്തിയത്. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ, ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി.
മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
