Posted inഓട്ടോമോട്ടീവ്

911 ടര്‍ബോ എസ് ഇന്ത്യയില്‍ പുറത്തിറക്കി പോര്‍ഷെ

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, പുതിയ 2026 പോര്‍ഷെ 911 ടര്‍ബോ എസ് ഇന്ത്യയില്‍ പുറത്തിറക്കി. എക്‌സ്-ഷോറൂം വില 3.80 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. 911 സീരീസിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ മാത്രമല്ല, പോര്‍ഷെയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയതും ഹൈടെക് റോഡ് കാര്‍ എന്ന നിലയിലും ഈ കാര്‍ അറിയപ്പെടുന്നു. ഈ പുതിയ പതിപ്പില്‍, സാങ്കേതികവിദ്യ, പ്രകടനം, ആഡംബരം എന്നിവയുടെ അതിശയകരമായ സംയോജനമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത്തവണ, പോര്‍ഷെ പെട്രോള്‍ എഞ്ചിന് പകരം 911 ടര്‍ബോ എസില്‍ […]

Posted inപുസ്തകങ്ങൾ

ഒരു കല്ലിന്റെ കഥ

ഒരു കരിങ്കല്‍ക്കഷണത്തിനുണ്ടാകുന്ന അതിശയകരമായ പരിണാമങ്ങളുടെ കഥയാണ് ഇത്. പുഴയില്‍നിന്നും കിട്ടിയ ഒരു ”ദൈവക്കല്ല്’ പറയുന്ന പഴമ്പുരാണങ്ങളുടെ ചീളുകള്‍ ആകാംക്ഷയോടെ പെറുക്കിക്കൂട്ടുകയാണ് കണ്ണനുണ്ണി. ഒരിടത്തൊരിടത്തൊരു ഗ്രാമീണബാലന്‍ മിഠായി നല്‍കി പ്രീതിപ്പെടുത്തിയിരുന്ന കല്ലുണ്ണി എന്ന ആ ചങ്ങാതിദൈവത്തിന് പിന്നീടുണ്ടായ രൂപഭാവമാറ്റങ്ങള്‍ ആര്‍ക്കും അവിശ്വസനീയമാകും. കോഴിച്ചോരയില്‍ ആറാടുന്ന കരിങ്കുട്ടിയായും, അരളിമാല ചൂടിയ കാളിയമ്മയായും, പനങ്കള്ള് നിവേദ്യമായ നീലിയമ്മയായും, ആടുമാടുകളുടെ രക്ഷകനായ മുണ്ടിയനായും, കാവല്‍മൂര്‍ത്തിയായ കറുപ്പസ്വാമിയായും, ഷാപ്പിലെ പാനീയം കട്ടുകുടിക്കുന്ന മൂക്കന്‍ ചാത്തനായും ഒക്കെ കൂടുവിട്ടു കൂടുമാറുകയാണ് ഇതില്‍ ആ കല്ല്! ‘ഒരു […]

Posted inആരോഗ്യം

ഉണര്‍ന്ന ശേഷം 15 മിനിറ്റ് സ്‌ക്രീന്‍ ഒഴിവാക്കാം

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം വളരെ പ്രധാനമാണ്. തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഡോപ്പമിന്‍ സമ്മര്‍ദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനും സഹായിക്കും. ഡോപ്പമിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് 15 മിനിറ്റ് മോര്‍ണിങ് ദിനചര്യ പിന്തുടരാം. അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൊബൈല്‍ ഫോണുകള്‍ രാത്രി കിടക്കയില്‍ സൈഡില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്ന ഒരു ദുശ്ശീലമാണ്. ഉണര്‍ന്ന ശേഷം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ

ഫ്രാൻസിലെ വടക്കൻ മേഖലയിലെ നോർമാൻഡിയിലെ ഡൊസൂളിൽ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദങ്ങൾ തള്ളി വത്തിക്കാൻ. ലിയോ മാർപ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം തള്ളിയത്. ഡൊസൂളിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. 1970ൽ ഡൊസൂളിൽ യേശു ക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നാണ് കത്തോലിക്കാ വിശ്വാസിയായ സ്ത്രീ അവകാശപ്പെട്ടത്. ഡൊസൂളിലെ നഗരത്തിലുള്ള കുന്നിൻ മുകളിൽ 25 അടിയോളം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

Posted inലേറ്റസ്റ്റ്

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജേഷിന്‍റെ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു. മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിൽ  പങ്കെടുത്തു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു. അതേസമയം, സംഭവം നിഷേധിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ ഉൾപ്പെടുത്തി സർക്കുലർ

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള പാർലമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മണ്ഡലം പാർലിമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തും. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും മൂന്ന് തവണ വ്യവസ്ഥ ഇളവിൽ അനുമതി നൽകുന്നതുമായ തീരുമാനം എടുക്കുന്നതിനുള്ള പാർലിമെൻ്ററി കമ്മിറ്റികളിൽ നിന്ന് യൂത്ത് ലീഗ് ഭാരവാഹികളെ തഴഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലി സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസ് ബിജെപി വാക്പോര്

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസും  ബിജെപിയും തമ്മിൽ വാക്പോര്. രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്ത് നിന്നും പരിശീലനം ലഭിച്ചു നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പാർലമെൻ്റിൽ നടന്ന ചർച്ചയിലാണ് ചിദംബരം ആദ്യം പറഞ്ഞത്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ചിദംബരം വീണ്ടും ഓർമിപ്പിച്ചു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. […]