ദില്ലിയിലെ ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നും മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചുവെന്നും രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസിവേണുഗോപാൽ.
ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നു വിവരം
ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നു റിപ്പോർട്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 13, വ്യാഴാഴ്ച
◾https://dailynewslive.in/ അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് ഒരു മരണം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് പിക്കപ് വാനിന്റെ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന പിക്കപ് വാന്‍ എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ◾https://dailynewslive.in/ അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലുണ്ടായ […]
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി നീട്ടി
ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ പിൻവലിച്ചു. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് തിരുവനന്തപുരത്ത് പ്രതികളെ ഹാജരാക്കിയത്. അതേസമയം കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളി.
വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍
ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വില താഴ്ന്നതോടെ രാജ്യത്തെ വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റം താഴ്ന്നത് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ അനുഭവിക്കാനായി. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയ നാണയപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 8.56 ശതമാനമാണ് ഇവിടത്തെ വിലക്കയറ്റം. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരില്‍ ഇത് 2.95 ശതമാനം മാത്രമാണ്. ബിഹാര്‍ (1.97), ഉത്തര്‍പ്രദേശ് (1.71) സംസ്ഥാനങ്ങളിലാണ് വിലക്കുറവ് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് വിലക്കയറ്റം […]
ജെമിനി ഉപയോഗിച്ചതിന് ഗൂഗിളിനെതിരെ കേസ്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി ഉപയോഗിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ കേസ്. തങ്ങളുടെ അനുമതിയില്ലാതെ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളായ ജിമെയില്‍, ചാറ്റ്, മീറ്റ് തുടങ്ങിയ വര്‍ക്ക്സ്‌പേസ് പ്ലാറ്റ്ഫോമുകളിലുടനീളം ജെമിനി എ.ഐ അസിസ്റ്റന്റിനെ രഹസ്യമായി പ്രവര്‍ത്തനക്ഷമമാക്കിയെന്നും, ഇത് ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ സ്‌കാന്‍ ചെയ്യാനും ചൂഷണം ചെയ്യാനും ഉപയോഗിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇമെയിലുകളും അറ്റാച്ച്‌മെന്റുകളും ഉള്‍പ്പെടെയുള്ള സ്വകാര്യ ഡാറ്റ ജെമിനി ‘കൈക്കലാക്കി’ എന്നും, ഇത് ഇന്‍വേഷന്‍ ഓഫ് പ്രൈവസി ആക്ടിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജെമിനി ഫീച്ചര്‍ […]
‘ആട് 3’ ഷാജി പാപ്പന്റെ ഗ്യാങ്ങില്‍ നടന്‍ ഫുക്രുവും
‘ആട് 3’ സിനിമയില്‍ ഷാജി പാപ്പന്റെ ഗ്യാങ്ങില്‍ നടന്‍ ഫുക്രുവും. സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രത്തില്‍ ‘കുട്ടന്‍ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന്‍ ഇല്ല. പകരം ഫുക്രുവാണുള്ളത്. ‘വിന്നേഴ്‌സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു. ഇതോടെ സിനിമയില്‍ ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ആരാധകര്‍. ഫുക്രു പങ്കുവച്ച ചിത്രത്തില്‍ ഷാഷി പാപ്പന്‍ ലുക്കില്‍ ജയസൂര്യയും അറയ്ക്കല്‍ അബുവിന്റെ ലുക്കില്‍ സൈജു കുറുപ്പും പ്രധാന ആകര്‍ഷണമായുണ്ട്. അതേസമയം കുട്ടന്‍ മൂങ്ങ എവിടെ എന്നാണ് […]
പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഞ്ഞ സാരിയില്‍ കയ്യില്‍ തോക്കുംപിടിച്ചു നില്‍ക്കുന്ന പ്രിയങ്കയെ പോസ്റ്ററില്‍ കാണാം. ”നിങ്ങള്‍ കണ്ണുകള്‍ കൊണ്ട് കാണുന്നതിലും അപ്പുറമാണ് അവള്‍, മന്ദാകിനിയെ പരിചയപ്പെടൂ,” എന്ന അടിക്കുറിപ്പോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടക്കും. ‘ഗ്ലോബ് ട്രോട്ടര്‍’ ഇവന്റ് എന്ന് […]
യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക്
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. ഇസി 06, എയറോക്സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് കടക്കാനാണ് പദ്ധതി. 4 കിലോവാട്ട്അവര്‍ ഉയര്‍ന്ന ശേഷിയുള്ള ഫിക്സഡ് ബാറ്ററി പാക്കിലാണ് ഇസി 06 പ്രവര്‍ത്തിക്കുക. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൂട്ടര്‍ ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ഈ ബാറ്ററി 4.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുന്ന തരത്തിലാണ് […]
മറുപുറം
മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണമായ വ്യാപാരങ്ങളെ, നൂലിഴയിലൂടെയുള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ നിഗൂഢതകളെ, അതിന്റെ ആടിയുലയലുകളെ, അതിന്റെ വ്യസനങ്ങളെ, കൈയടക്കത്തോടെയും മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവലാണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര താളുകളുമുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘മറുപുറം’. ജിസ്മ ഫൈസ്. ഡിസി ബുക്‌സ്. വില 209 രൂപ.
