മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഞ്ഞ സാരിയില്‍ കയ്യില്‍ തോക്കുംപിടിച്ചു നില്‍ക്കുന്ന പ്രിയങ്കയെ പോസ്റ്ററില്‍ കാണാം. ”നിങ്ങള്‍ കണ്ണുകള്‍ കൊണ്ട് കാണുന്നതിലും അപ്പുറമാണ് അവള്‍, മന്ദാകിനിയെ പരിചയപ്പെടൂ,” എന്ന അടിക്കുറിപ്പോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടക്കും. ‘ഗ്ലോബ് ട്രോട്ടര്‍’ ഇവന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചടങ്ങ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ടീസര്‍ ലോഞ്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 50,000-ത്തിലധികം ആളുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 130 അടി ഃ 100 അടി വലിപ്പമുള്ള ഒരു ഭീമാകാരമായ സ്‌ക്രീനിലാണ് ടീസര്‍ പ്രദര്‍ശിപ്പിക്കുക. കുംഭ എന്ന െനഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്.
