തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. 15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ
ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി. കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
രാത്രി വാർത്തകൾ
ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടി. കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി […]
യു.പി.ഐ ഇടപാടില്‍ ചരിത്രനേട്ടം
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. ആകെ നടന്ന ഇടപാടുകളുടെ എണ്ണം 20 ബില്യണ്‍ കടന്നു. ജൂലൈയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.8 ശതമാനം വര്‍ധന. ജൂലൈയിലെ ആകെ ഇടപാടുകള്‍ 19.47 ബില്യണ്‍ ആയിരുന്നു. ഇത്രയും ഇടപാടുകളുടെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. ചരിത്രത്തില്‍ ആദ്യമായി […]
‘മദ്രാസി’ ചിത്രത്തിലെ പുതിയ ഗാനമെത്തി
ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മദ്രാസി’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. തങ്കപ്പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. വിവേക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. രവി ജി ആണ് ആലാപനം. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രെയ്‌ലര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട […]
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ‘ലോക’
ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’. ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുണ്‍ ചിത്രം ‘ലോക’. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യന്‍ സിനിമ ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നതും അപൂര്‍വ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ […]
പുതിയ മോഡല്‍ വിക്ടോറിസ് പുറത്തിറക്കി മാരുതി
കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ വിക്ടോറിസ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കി മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാരക്കും ബ്രെസക്കും ഇടയിലുള്ള വാഹനം അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് പതിപ്പുകളില്‍ വാഹനം ലഭ്യമാകും. ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുമായാണ് വിക്ടോറിസിന്റെ വരവ്. ഭാരത് എന്‍കാപ് റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ വാഹനം കരസ്ഥമാക്കി. ആറ് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളാണ് വിക്ടോറിസിനുള്ളത്. […]
ബെസ്റ്റ് പ്രിന്റേഴ്സ്
ടി.എസ്. എലിയറ്റും ഡബ്ലിയൂ.ബി. യേറ്റ്സും ചങ്ങമ്പുഴയുമെല്ലാം കടന്നുവരുന്ന ‘മരണത്തെക്കുറിച്ച് ഒരു പ്രബന്ധം’, ജനിതകമാറ്റംകൊണ്ട് ഒരു സൂക്ഷ്മജീവിയായി പരിണമിച്ച ഗോവിന്ദന്‍ മന്ത്രവാദിയുടെ സങ്കീര്‍ണ്ണജീവിതം പറയുന്ന ‘ജനിതകം’, ഒരു ഗോഡ്സേ ആരാധകനെ വരച്ചുകാണിക്കുന്ന ‘കത്തി’ എന്നീ കഥകളുള്‍പ്പെടെ അതിര്‍ത്തികള്‍, ആശുപത്രിയിലെ കാന്റീന്‍, ബഷീറിന്റെ ഫെയ്സ്ബുക്ക്, സാധാരണക്കാരന്‍, രൂപാന്തരം, വില്ല നമ്പര്‍ 90, ദയാവധം, അസ്ഥികളുടെ സ്വപ്നം തുടങ്ങി യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും ഭാവനയും ചരിത്രവും ആത്മകഥാംശവുമെല്ലാം തിരയടിച്ചാര്‍ക്കുന്ന വേറിട്ട കഥകളുടെ അശാന്തസമുദ്രം. കെ.സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ബെസ്റ്റ് പ്രിന്റേഴ്സ്’. മാതൃഭൂമി. […]
ആരോഗ്യകരമായ പ്രഭാതഭക്ഷണം ജീവിത നിലവാരം മെച്ചപ്പെടുത്തും
ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി, പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം നീണ്ടു […]