റെഡ് ഫോർട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ‘കലശങ്ങളും’ മറ്റ് വിലപിടിപ്പുള്ള സ്വർണ്ണത്തിൽ നിർമ്മിച്ച വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
റെഡ് ഫോർട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച
