പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. മറയൂരിലെ ചന്ദനമലമടക്കുകളില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഡബിള്‍ മോഹനന്‍ എന്ന ചന്ദന മോഷ്ടാവായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഗുരുവായ ഭാസ്‌ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു. അനു മോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി ജെ അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, സന്തോഷ് ദാമോദരന്‍, ടി എസ് കെ രാജശ്രീ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദ കൃഷ്ണനാണു നായിക. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി ആര്‍ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്.
‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ടീസര്‍
