മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഇന്ന് പുലർച്ചെ ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു […]
യുകെ മലയാളി സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്
യുകെ മലയാളി രാജേഷ് കൃഷ്ണ സിപിഎം പാർട്ടി കോൺഗ്രസിൽ എത്തിയതിൽ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പെന്ന് വിവരം. അദ്ദേഹം സമ്മേളന പ്രതിനിധിയായി എത്താൻ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാർട്ടിയിൽ വിവാദമായി ഉയരും. വിഷയത്തില് ചർച്ച ആവശ്യപ്പെടാനും സാധ്യതയുണ്ട്. പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ഇന്നലെയാണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയായിരുന്നു അസാധാരണ […]
മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ
മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിതെന്നും വഖഫ് ബോഡിൻറെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ടെന്നും കേരളത്തിലെ എംപിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ആവശ്യമാണ് […]
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചിരുന്നു. തുടർന്നാണ് ആശുപത്രി മാറ്റിയത്. ചികിത്സാ പിഴവ് പരാതിയിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.സംഭവത്തില് നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും […]
ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നും എളമരം കരീം
ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നും എളമരം കരീം വ്യക്തമാക്കി. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത വാര്ത്തകള് | ഏപ്രില് 3, വ്യാഴം
◾https://dailynewslive.in/ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില് ലോക്സഭയില് പാസായി. ഇന്ന് പുലര്ച്ചെ 2 മണിയോടെയാണ് ബില് പാസായത്. 288 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള് 232 പേര് ബില്ലിനെ എതിര്ത്ത് വോട്ട് ചെയ്തു. ബില് അവതരിപ്പിച്ച് ചര്ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്ക്ക് ശേഷമാണ് ബില് ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള് അവതരിപ്പിച്ച ഭേദഗതികള് വോട്ടിനിട്ട് തള്ളി. ബില് ഇന്നുതന്നെ രാജ്യസഭയിലും […]
രാത്രി വാർത്തകൾ
അനബോളിക് സ്റ്റിറോയ്ഡുകള് ഉള്പ്പെടെയുള്ള അനധികൃതമായ മരുന്നുകള് ഓണ്ലൈന് വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള് നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്ത്ഥിച്ചു. അനധികൃത മരുന്നുകള്ക്കെതിരെ കേരളം വലിയ പ്രവര്ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില് നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള് കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു. ഇന്ന് മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ […]
വല്ലാര്പ്പാടം ചരക്ക് നീക്കത്തില് 11 ശതമാനം വളര്ച്ച
ദുബായ് ആസ്ഥാനമായ ഡി.പി വേള്ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്പ്പാടം ഇന്റര്നാഷണല് കണ്ടെയ്നര് ട്രാന്സ്ഷിപ്മെന്റ് ടെര്മിനലിലെ ചരക്ക് നീക്കത്തില് കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 11 ശതമാനം വളര്ച്ച. 2024-25 സാമ്പത്തിക വര്ഷത്തില് 8,34,665 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന് വര്ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്നറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്. തുറമുഖത്തെ ട്രാന്സ്ഷിപ്പ്മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്നറുകളാണ് ട്രാന്സ്ഷിപ്പ്മെന്റിനായി തുറമുഖത്ത് വന്ന് പോയത്. സൗത്ത് ഇന്ത്യയില് ഒരു വര്ഷം ഏറ്റവും കൂടുതല് കപ്പലുകള് […]
‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം
നസ്ലിന്, ഗണപതി, ലുക്ക്മാന്, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രില് 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെന്ഡിങ് ലിസ്റ്റില് ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേര്ന്നാണ്. സുഹൈല് കോയയുടെ വരികള്ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നിര്വഹിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും […]
‘കൂലി’യെ കടത്തിവെട്ടി ‘ജന നായകന്’ ഒടിടിയില്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകന്’ വിജയ്യുടെ ഫെയര്വെല് ചിത്രമാകും. ഇപ്പോഴിതാ ജന നായകന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റിയുള്ള അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. അടുത്ത വര്ഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ് പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വര്ഷം മാര്ച്ചോടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള്. അതേസമയം രജനികാന്ത് ചിത്രം കൂലിയേക്കാള് കൂടുതല് തുകയ്ക്കാണ് ഒടിടിയില് ജന നായകന് വിറ്റു പോയതെന്നും റിപ്പോര്ട്ടുകളുണ്ട്. 110 – 120 […]